Advertisment

കുവൈറ്റിലെ പബ്ലിക് ആശുപത്രികളിലെ കാഷ്വാലിറ്റി യൂണിറ്റുകളില്‍ രോഗികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ പബ്ലിക് ആശുപത്രികളിലെ കാഷ്വാലിറ്റി യൂണിറ്റുകളില്‍ രോഗികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചു . ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനം . നിലവിലുള്ള 5 കെഡിയില്‍ നിന്ന് 10 കെഡിയായി ഫീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം .

Advertisment

publive-image

പബ്ലിക് ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

രോഗികള്‍ ആദ്യം അവര്‍ താമസിക്കുന്ന പ്രദേശത്തെ ക്ലിനിക്കുകളില്‍ എത്തി ചികിത്സ തേടാനും ആവശ്യമെങ്കില്‍ മാത്രം ആശുപത്രികളില്‍ എത്തുന്നതിനുമാണ് തീരുമാനം .

kuwait kuwait latest
Advertisment