Advertisment

സന്തോഷത്തോടെ ഇരിക്കണോ? എങ്കില്‍ വെള്ളം കുടിക്കൂ ! കൂടുതൽ വെള്ളം കുടിക്കുന്നവർ ശുഭാപ്തി വിശ്വാസികളും ഊർജസ്വലരരും ആണെന്ന് സർവേ ഫലം

New Update

സന്തോഷത്തോടെ ഇരിക്കാൻ വെള്ളം കുടി സഹായിക്കുമെന്ന് അറിയാമോ? അമേരിക്കയിൽ നടത്തിയ പുതിയ സർവേയിലാണ് സന്തോഷത്തിന് കാരണം വെള്ളം കുടിയാണെന്ന് വ്യക്തമാക്കുന്നത്. അമേരിക്കയിൽ രണ്ടായിരത്തോളം പേരിലാണ് സർവേ നടത്തിയത്. ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കാറ്റഗറിയായി തിരിച്ചായിരുന്നു സർവേ നടത്തിയത്. ഇതിൽ കൂടുതൽ വെള്ളം കുടിക്കുന്നവർ ശുഭാപ്തി വിശ്വാസികളും ഊർജസ്വലരരും ജീവിതത്തിൽ വിജയങ്ങൾ നേടിയവരുമാണെന്ന് കണ്ടെത്തി.

Advertisment

publive-image

സർവേയിൽ പങ്കെടുത്ത 41 ശതമാനം പേർ ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം ആറ് ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കുന്നവർ ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ കാണുന്നവരാണ്. ദിവസവും വെള്ളം കുടിക്കുന്നത് കുറവാണെന്ന് സർവേയിൽ പങ്കെടുത്ത 12 ശതമാനം പേർ വ്യക്തമാക്കി.

ബോഷ് ഹോം അപ്ലയൻസസിന് വേണ്ടി വൺ പോൾ ആണ് സർവേ നടത്തിയത്. വെള്ളം കുടിക്ക് ജീവതത്തിൽ ഏറെ പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് സർവേയിൽ കണ്ടെത്തിയത്. കൂടുതൽ വെള്ളം കുടിക്കുന്നു എന്ന് പറഞ്ഞ നാൽപ്പത് ശതമാനത്തിൽ കൂടുതൽ പേർ കുറവ് വെള്ളം കുടിക്കുന്നവരേക്കാൾ ഊർജമുള്ളവരും ശുഭാപ്തി വിശ്വാസികളുമാണെന്ന് സർവേ പറയുന്നു.

ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണെന്നാണ് കണക്ക്. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം.

നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണെന്ന് അറിയാമല്ലോ. ചര്‍മ്മത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്.

health news
Advertisment