Advertisment

ഹോംനഴ്സ് വന്നയുടൻ നടപ്പാക്കിയത് അമ്മയെ ഡയപ്പർ കെട്ടിക്കുകയായിരുന്നു; പതിയെ നടന്നു കൊണ്ടിരുന്ന അമ്മ ഈ അപരിചത വസ്തു കെട്ടി വെച്ചതോടെ നടക്കാൻ മടിച്ചു, കിടപ്പായി, ശരീരം മുഴുവൻ നീരായി;  പലപ്പോഴും മൊബൈലും നോക്കി സമീപത്തിരിക്കുന്ന ഹോംനഴ്സ് ഈ ഡയപ്പർ മാറ്റാനും മറന്നു ; തലേന്ന് രാവിലെ കെട്ടിച്ച ഡയപ്പർ മാറ്റുന്നത് പിറ്റേന്ന് രാവിലെ; ഡയപ്പർ ചുറ്റിയ അമ്മയുടെ മനസും ശരീരവും ഒരുപോലെ മരവിച്ചു, അനക്കമില്ലാതാകുന്നു ;  ഡയപ്പർ ശരിക്കും കാലനാണ്; പ്രായമായവരെ മരണത്തിലേക്ക് തള്ളിവിടുന്ന കാലൻ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ന്‍റെ അമ്മയെ ഇത്രയും വേഗം മരണത്തിലേക്ക് തള്ളിവിട്ടത് ഡയപ്പർ പ്രയോഗമാണെന്ന് പറയുന്നത് പ്രമുഖ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ കുസുമം ആർ പുന്നപ്രയാണ്. പതുക്കെ നടത്തി അമ്പലത്തിൽ വരെ കൊണ്ടുപോകുമായിരുന്നു കുസുമം തന്‍റെ അമ്മയെ. സ്വന്തം മകളുടെ ആവശ്യത്തിനായി 20 ദിവസത്തേക്ക് ലണ്ടനിൽ പോകേണ്ടി വന്നപ്പോഴാണ് കുസുമം തന്‍റെ പ്രായമായ അമ്മയെ നോക്കാൻ സഹോദരിയെയും ഒപ്പം ഹോംനഴ്സിനേയും ചുമതലപ്പെടുത്തിയത്.

Advertisment

publive-image

ഹോംനഴ്സ് വന്നയുടൻ നടപ്പാക്കിയത് അമ്മയെ ഡയപ്പർ കെട്ടിക്കുകയായിരുന്നു. പതിയെ നടന്നു കൊണ്ടിരുന്ന അമ്മ ഈ അപരിചത വസ്തു കെട്ടി വെച്ചതോടെ നടക്കാൻ മടിച്ചു. നടക്കാതെ കിടപ്പായി, ശരീരം മുഴുവൻ നീരായി. പലപ്പോഴും മൊബൈലും നോക്കി സമീപത്തിരിക്കുന്ന ഹോംനഴ്സ് ഈ ഡയപ്പർ മാറ്റാനും മറന്നുപോകുന്നു. തലേന്ന് രാവിലെ കെട്ടിച്ച ഡയപ്പർ മാറ്റുന്നത് പിറ്റേന്ന് രാവിലെയാകും. ഡയപ്പർ ചുറ്റിയ ആ അമ്മയുടെ മനസും ശരീരവും ഒരുപോലെ മരവിച്ചുപോകുന്നു, അനക്കമില്ലാതാകുന്നു.

20 ദിവസത്തിനുശേഷം തിരികെ വന്ന കുസുമം കണ്ടത് കിടപ്പിലായ അമ്മയെ ആണ്. ഇത് കണ്ട് ആദ്യം അവർ ചെയ്തത് ആ ഡയപ്പറുകൾ നീക്കം ചെയ്യുകയാണ്. പിന്നീട് ഡയപ്പറുകൾ ഉപയോഗിച്ചില്ല. പകരം തുണി ഉപയോഗിച്ചു. എങ്കിലും ശരീരം മുഴുവൻ നീരുവന്ന ആ അമ്മ പിന്നീട് എഴുന്നേറ്റില്ല. ഒരു മാസത്തിനു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് അമ്മ കുസുമത്തെ വിട്ടുപോയി. ആ ഡയപ്പറുകൾ കെട്ടിയില്ലായിരുന്നെങ്കിൽ അമ്മയുടെ നൂറാം പിറന്നാളും ആഘോഷിക്കാൻ കഴിയുമായിരുന്നു എന്ന് കുസുമം ഉറച്ചു വിശ്വസിക്കുന്നു.

തന്‍റെ അമ്മയ്ക്കുണ്ടായ അനുഭവത്തിൽ നിന്ന് കുസുമത്തിന് എല്ലാവരോടുമായി പറയാനുള്ളത് നടക്കുന്ന അമ്മമാരേയും അച്ഛൻമാരേയും ഡയപ്പർ കെട്ടി കിടത്തരുതേ എന്നാണ്. അവരെ സ്വാതന്ത്ര്യത്തോടെ നടക്കാൻ അനുവദിക്കൂവെന്നും അവരുടെ ചലനശേഷി ഇല്ലാതാക്കരുതേയെന്നുമാണ്. ചലനം നിന്നാൽ അവരുടെ ജീവനും നിലയ്ക്കും.

പ്രായമായവരെ നോക്കാൻ മതിയായ സംവിധാനം സംസ്ഥാനത്ത് ഇല്ല എന്നതാണ് വാസ്തവം. കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ഏജൻസികൾ നൽകുന്ന ഹോംനഴ്സുമാർ ഈ രംഗത്ത് യാതൊരുവിധ പരിശീലനവും ലഭിച്ചവരല്ല. അതുകൊണ്ട് തന്നെ എങ്ങനെ പ്രായമായവരെ പരിചരിക്കണം എന്നതിനെ കുറിച്ച് പ്രാഥമികധാരണ പോലും ഇത്തരക്കാർക്കില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇവർ നോക്കുന്നവരുടെ ആരോഗ്യം നാൾക്കുനാൾ താഴേക്ക് പോകുന്നു.

പ്രായമായവരെ നോക്കാൻ ജെറിയാട്രിക് പരിശീലനവും ഒപ്പം സൈക്കാട്രിക് പരിശീലനവും വേണമെന്നാണ് കുസുമം പറയുന്നത്. ഇതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാനും സർക്കാർ ഇടപെടണം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകാൻ ഒരുങ്ങുകയാണ് കുസുമം. ഐടി മേഖലയിലെ സ്ത്രീജീവനക്കാർക്കും ആറുമാസം പ്രസവാവധി, സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ക്രഷ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആറുമാസം പ്രസവാവധി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഇറങ്ങിത്തിരിച്ച് വിജയം കണ്ട ആളാണ് കുസുമം.

ഇപ്പോഴിതാ സ്വന്തം അമ്മയെ നഷ്ടമായ നൊമ്പരപാടിൽ നിന്ന് പുതിയ ഊർജം ഉൾക്കൊണ്ട് പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവർ. പ്രായമായവർക്കും സമാധാനത്തിൽ ജീവിക്കാൻ അവസരം ഒരുക്കണം. സംസ്ഥാനത്ത് ജേറിയാട്രിക് ട്രെയിനിങ് ഫലപ്രദമായി നടപ്പാക്കണം. ഇത് രണ്ടുമാണ് കുസുമത്തിന്‍റെ ലക്ഷ്യം, അതുവരെ ഇനി കുസുമത്തിന് വിശ്രമമില്ല.

Advertisment