Advertisment

സൗദിയില്‍ വ്യാഴാഴ്ച്ച മുതല്‍ കര്‍ഫ്യൂവില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ : ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ.

author-image
admin
New Update

റിയാദ്-  സൗദിയില്‍   നിലവിലുള്ള സമ്പൂര്‍ണ കര്‍ഫ്യൂ ബുധനാഴ്ച്ച അവസാനിക്കാന്‍ ഇരിക്കെ  കര്‍ഫ്യൂ തുടരുന്നത്  സംബന്ധിച്ചുള്ള കാര്യങ്ങള്‍  കോവിഡ് കേസുകളും രോഗമുക്തിയും അനുസരിച്ചായിരിക്കും പുതിയ തിരുമാനങ്ങള്‍ കൈകൊള്ളുക. വ്യാഴാഴ്ച്ച മുതല്‍ കര്‍ഫ്യൂവില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിച്ചു.

Advertisment

publive-image

ആരോഗ്യ സംവിധാനത്തിന്‍റെ ശേഷി ,നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികള്‍ എന്നീ ഘടകങ്ങളെ  അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി  നേരത്തെ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും ലബോറട്ടറികളും തീവ്രപരിചരണ വിഭാങ്ങളും വെന്റിലേറ്ററുകളും ഇരട്ടിയാക്കാനും സാധിച്ചത് കോവിഡ് വ്യാപനം തടയാന്‍ സഹായകമായതായി  ആരോഗ്യ മന്ത്രി പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള്‍ വിലയിരുത്തി പുതിയ നയങ്ങളും തന്ത്രങ്ങളും വ്യാഴാഴ്ച മുതല്‍ നടപ്പാക്കും. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും രാജ്യം സാധാരണ നില കൈവരിക്കുന്നത് വരെ തുടരും പുതിയ നടപടികള്‍ മന്ത്രി വെളിപെടുത്തിയില്ല നാളെയോ മറ്റെന്നാളോ കൂടുതല്‍ ഇളവുകള്‍  കര്‍ഫ്യൂ അടക്കമുള്ളവയെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

Advertisment