Advertisment

കുവൈറ്റില്‍ സര്‍ജറിയ്ക്കു ശേഷം യുവതിയുടെ വയറ്റില്‍ സൂചി മറന്നു വച്ചു ; ചികിത്സാ പിഴവിന് ഇരയായ യുവതിയ്ക്ക് 40000 കെഡി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സര്‍ജറിയ്ക്കു ശേഷം യുവതിയുടെ വയറ്റില്‍ ഡോക്ടര്‍ സൂചി മറന്നു വച്ചു . ചികിത്സാ പിഴവിന് ഇരയായ യുവതിയ്ക്ക് 40000 കെഡി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഒരു ബിസിനസുകാരിയായ വനിതയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്.

Advertisment

publive-image

ഇവരുടെ വയറ്റില്‍ ഡോക്ടര്‍ സൂചി മറന്നുവയ്ക്കുകയായിരുന്നു, തുടര്‍ന്ന് രോഗിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പരിശോധനയില്‍ വയറ്റില്‍ സൂചി കണ്ടെത്തുകയും ചെയ്തിരുന്നു.

അമീരി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് തന്റെ നില മെച്ചപ്പെടാന്‍ താന്‍ മറ്റ് ശസ്ത്രക്രിയകള്‍ക്കും വിധേയമാകേണ്ടി വന്നുവെന്ന് സ്ത്രീ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് 40000 കെഡി നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment