ബലൂണ്‍ ചികിത്സ: പെണ്‍കുട്ടിയുടെ മുഖത്ത് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത് നാലു ബലൂണുകള്‍

Wednesday, January 31, 2018

ജന്മനാ മുഖത്തുണ്ടായിരുന്ന ഒരു മറുകാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വില്ലനായത്. ഇപ്പോള്‍ ജീവിതത്തിനും കാന്‍സറിനും ഇടയിലെ പോരാട്ടത്തിലാണ് ഇവള്‍. ചൈനയിലെ ഗ്യാന്‍സ്യൂ സ്വദേശിനിയായ സിയാ യാന്‍ എന്ന 23 കാരി ജനിച്ചപ്പോള്‍ തന്നെ മുഖത്ത് വലിയൊരു മറുക് ഉണ്ടായിരുന്നു. അവള്‍ വളരുന്നതോടൊപ്പം മറുകും വളര്‍ന്നു.

ആദ്യമൊന്നും അത് കാര്യമാക്കിയില്ല. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറുകില്‍ ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ചൈനയിലെ ഷാന്‍ഘായി പീപ്പിള്‍ ആശുപത്രിയില്‍ എത്തി. 500,000ത്തില്‍ ഒരാള്‍ക്ക്‌ ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് (congenital melanocytic nevus ) ആയിരുന്നു സിയായുടെ പ്രശ്നം. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സാധ്യതയുള്ളതായി പരിശോധനയില്‍ കണ്ടെത്തി.

പിന്നീട് ചികിത്സയുടെ ഭാഗമായി നാലു ബലൂണുകളാണ് സിയാന്റെ മുഖത്ത് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. ഇതുവഴി മുഖം വികസിപ്പിച്ച് പുതുകോശങ്ങള്‍ വളര്‍ത്തി എടുക്കാം. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാം. ചികിത്സയ്ക്ക് ശേഷമുള്ള തന്റെ പുതിയ മുഖത്തിനായി കാത്തിരിക്കുകയാണ് സിയാ.

×