Advertisment

'എനിക്ക് എയ്ഡ്സാണ്. എന്നെ ഒന്ന് കെട്ടിപ്പിടിക്കുമോ' എന്ന ബോര്‍ഡുമായി യുവാവ്. എച്ച്ഐവി രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് - വീഡിയോ

author-image
admin
New Update

എച്ച്ഐവി രോഗികളോടുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിന് ബോധവൽക്കരണമെന്ന നിലയിൽ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

Advertisment

പൊതുനിരത്തില്‍ ഒരാള്‍ 'Iam a HIV Positive, Would you Hug Me?' എന്നൊരു ബോർഡുമായി നില്‍ക്കുകയാണ്. എച്ച്ഐവി രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെയെന്ന് ഈ വിഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്.

ചിലർ കെട്ടിപ്പിടിക്കുകയും ഷെയ്ക്ക് ഹാൻ‌ഡ് നൽകുകയും തോളിൽ തട്ടി അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മറ്റു ചിലർ ബോർഡ് വായിച്ച് മിണ്ടാതെ തിരിഞ്ഞു നടന്നു പോകുന്നു.

https://www.facebook.com/V4MediaOfficial/videos/2103199533295689/

പോസിറ്റീവായി ചിന്തിക്കുക... ശുചിമുറി, ടോയ്‍ലറ്റ് സീറ്റ്, ഹസ്തദാനം, സ്പർശനം, കെട്ടിപ്പിടുത്തം, കവിളിൽ നൽകുന്ന ഉമ്മ എന്നിവ വഴിയൊന്നും എച്ച്ഐവി ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരില്ല. പാത്രങ്ങൾ, ഭക്ഷണം എന്നിവ പങ്കുവച്ചാലോ രോഗിയെ കടിച്ച കൊതുക് കടിച്ചാലോ രോഗം പകരില്ലെന്ന സന്ദേശവും വിഡിയോ നൽകുന്നു.

വിവേചനവും അവഗണനയുമാണ് എച്ച്ഐവി രോഗികൾ സമൂഹത്തിൽ നിന്നു നേരിടുന്ന പ്രധാന പ്രശ്നം. എച്ച്ഐവിയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയുമാണ് ഈ വിഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

തിരൂർ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതിലെ എംഎസ്ഡബ്ലു ട്രെയിനീസ് വി സി നിസാമുദീൻ, പി നീതു എന്നിവർ കോഴിക്കോട് OISCA ഇന്റർനാഷണൽ സുരക്ഷാ പ്രോജക്ടിന്റെ സഹായത്തോടെയാണ് വിഡിയോ ചെയ്തിരിക്കുന്നത്.

 

Advertisment