Advertisment

ഒരിക്കല്‍ പാചകത്തിനെടുത്ത എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?

New Update

രിക്കല്‍ പാചകത്തിനെടുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്ന പതിവ് നമ്മുടെ വീടുകളില്‍ പോലുമുണ്ട്. എണ്ണ വെറുതെ പാഴാക്കി കളയുന്നത് തടയാനാണ് മിക്കവരും ഇതു ചെയ്യുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഒട്ടു൦ നല്ലതല്ല.

Advertisment

എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവ പലപ്പോഴും കാർസിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.

publive-image

അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നുണ്ടത്രേ. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നതു തന്നെയാണ് ഉചിതം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം, പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിച്ച ശേഷം അത് വായൂ കടക്കാത്ത ഒരു കുപ്പിയില്‍ ഒഴിച്ച് വയ്ക്കണം. അതിനു മുൻപായി അത് അരിച്ചു വയ്ക്കണം. മുന്‍പ് ഉണ്ടാക്കിയ ആഹാരത്തിന്റെ അവശിഷ്ടം ഒരിക്കലും ഇതില്‍ കലരരുത്.

രണ്ടാം വട്ടം ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. കറുപ്പു ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ ഉപയോഗിക്കരുത്.

Advertisment