മുട്ടയിലെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം ..

ഹെല്‍ത്ത് ഡസ്ക്
Monday, November 12, 2018

രോഗ്യഗുണങ്ങളുടെ സംഭരണകേന്ദ്രം കൂടിയാണ്​ മുട്ട. ഉയർന്ന പ്രോട്ടീനി​ന്‍റെ അപൂർവമായ മികച്ച ഉറവിടം. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു.

ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ്​ കണ്ടെത്തലുകൾ. ദഹനസമയത്ത്​ മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്​റ്റിഡൈസ്​ ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച്​ നിർത്തുകയും ​ചെയ്യപ്പെടും.

മുട്ടയിലെ ഉയർന്ന ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന്​ വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്​നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതി​ലെ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.

വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ്​ മുട്ട. ഇത്​ മികച്ച നാടീവ്യവസ്​ഥക്കും മസ്​തിഷ്​കത്തി​ന്‍റെ പ്രവർത്തനത്തിനും സഹായകമാണ്​. കൊളൈ​ന്‍റെ സാന്നിധ്യം ഒാർമശക്​തി വർധിപ്പിക്കാൻ സഹായിക്കുന്നു. ​പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.

വിറ്റാമിൻ ഡിയാൽ സമ്പുഷ്​ഠമാണ്​ മുട്ട. ഇതിന്​ പുറ​മെ ഫോസ്​ഫറസി​ന്‍റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലി​ന്‍റെയും നിർമാണത്തിന്​ സഹായിക്കും.

ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകുമെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. ഇതും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ഡയറ്ററി കൊളസ്ട്രോള്‍ ധാരാളമുള്ള മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉയരും. എന്നാൽ കൊളസ്ട്രോളില്‍ തന്നെ നല്ല കൊളസ്ട്രോള്‍ എന്നും ചീത്ത കൊളസ്ട്രോള്‍ എന്നും രണ്ടു തരമുണ്ട്. LDL (bad cholesterol) , HDL (good cholesterol) എന്നാണ് ഇതിനെ പറയുന്നത്. ഇതില്‍ മുട്ടയിലുള്ളത് HDL ആണ് അതായത് നല്ല കൊളസ്ട്രോള്‍. എന്നാല്‍ LDL ആണ് ഹൃദ്രോഗം ഉണ്ടാക്കുക.

×