Advertisment

മനസ്സറിഞ്ഞൊന്ന് കെട്ടിപ്പിടിച്ചാല്‍ കാത്തിരിക്കുന്ന നല്ല ഫലങ്ങള്‍ നിരവധിയാണ്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നസ്സറിഞ്ഞൊന്ന് പങ്കാളിയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചാല്‍ കാത്തിരിക്കുന്ന നല്ല ഫലങ്ങള്‍ നിരവധിയാണ്. രണ്ട് പേര്‍ തമ്മില്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുമ്പോള്‍ ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണാണ് അത്. എന്‍ഡോമോര്‍ഫിന്‍ ഉല്പാദിപ്പിക്കാന്‍ ഒരു കെട്ടിപ്പിടുത്തം കൊണ്ടും കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Advertisment

publive-image

പങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നും എന്നത് തന്നെയാണ് കെട്ടിപ്പിടുത്തത്തിന്റെ ഏറ്റവും വലിയ ഗുണം. സെക്‌സിന് മുമ്പും അതിന് ശേഷവും കെട്ടിപ്പിടുത്തം ഒഴിവാക്കരുതെന്ന് പറയുന്നതിന് കാരണവും മറ്റൊന്നല്ല. ലൈംഗികതാല്പര്യം വര്‍ധിപ്പിക്കുന്ന ഡോപമൈന്‍ ഹോര്‍മോണിന്റെ ഉല്പാദനത്തിനും കെട്ടിപ്പിടുത്തം കാരണമാകുമെന്നാണ് ശാസ്ത്രഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

മാനസിക സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ കെട്ടിപ്പിടിക്കലുകള്‍ക്ക് കഴിയുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. കെട്ടിപ്പിടുത്തം, ചുംബനം തുടങ്ങിയവയിലൂടെ ഓക്‌സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയും. ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം എന്നിവയ്ക്കും നല്ലൊരു മരുന്നാണ് പ്രിയപ്പെട്ടവരെ നമ്മളോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിക്കുന്നത്.

ആളുകളോട് വൈകാരികമായ അടുപ്പം തോന്നാന്‍ കെട്ടിപ്പിടുത്തം പോലെ നല്ലൊരു മാര്‍ഗം വേറെയില്ലത്രേ. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോട് തോന്നുന്ന മാന്ത്രികസ്‌നേഹത്തിന് പിന്നിലും ഉള്ളത് ഈ ഓക്‌സിടോസിന്‍ തന്നെ. പ്രസവസമയത്ത് ഓക്‌സിടോസിന്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.

Advertisment