Advertisment

രാത്രി മുഴുവന്‍ മുറിയില്‍ ഫാനിട്ടാണോ കിടന്നുറങ്ങുന്നത് ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ ...

New Update

ഫാനിട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് പലരും. രാത്രി മുഴുവന്‍ മുറിയില്‍ ഫാനിട്ടു കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇത് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഭാവിയില്‍ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

Advertisment

publive-image

രാത്രി മുഴുവന്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടു കിടന്നാല്‍ അത് പതിയെ അലര്‍ജിക്കും ശ്വാസതടസ്സത്തിനും കാരണമാകും. എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനില്‍ പൊടി അടിഞ്ഞു കൂടുക സ്വാഭാവികം. ഇത് വന്നെത്തുക നമ്മളിലേക്കു തന്നെയാണ്. മാത്രമല്ല ഫാനില്‍ നിന്നുള്ള വരണ്ട കാറ്റ് ചര്‍മത്തിനും തൊണ്ടയ്ക്കും കണ്ണിനും അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്.

‌ഇടുങ്ങിയ മുറികളില്‍ നന്നായി വായൂസഞ്ചാരമില്ലാതെ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങിയാല്‍ രാവിലെയാകുമ്പോള്‍ മൂക്കും തൊണ്ടയും അടയുന്നതിന്റെ കാരണം ഓര്‍ത്തിട്ടുണ്ടോ? മൂക്കിന്റെ പാലം അടയുന്നതു മൂലം തലവേദനയും സൈനസും അലട്ടുന്നതും സ്വാഭാവികം. മുറിയിലെ മുഴുവന്‍ പൊടിയും അഴുക്കും ഫാനിന്റെ ബ്ലേഡിലുണ്ടാകും. ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതുകൂടിയാണ് നമ്മള്‍ ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത്.

രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. ദീര്‍ഘനേരം ചൂടുള്ള കാലാവസ്ഥയില്‍ ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഉറക്കം ഉണരുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നുന്നതിന്റെ കാരണം.

കൊതുകിനെ തുരത്താന്‍ ഫാനിന്റെ സ്പീഡ് കൂട്ടി കിടക്കുന്നവരുണ്ട്. ഇതുകൊണ്ട് ഒരു കാര്യവുമില്ല. കൊതുകിനെ തുരത്താന്‍ ഏറ്റവും നല്ലത് കൊതുകു വലയാണ്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും വഴികള്‍ നോക്കാം.

Advertisment