Advertisment

അലർജിയ്ക്ക് കാരണമായ ചില ഭക്ഷണങ്ങളെ അറിയാം ...

New Update

ക്ഷണത്തിലൂടെയുള്ള അലർജി ചെറിയതോതിലുള്ള ചൊറിച്ചിൽ മുതൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം. അലർജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കൾ പലതുണ്ട്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. അലര്‍ജിക്ക് കാരണമാകുന്ന ചില ഭക്ഷങ്ങള്‍ അറിയാം;

Advertisment

publive-image

കോഴിമുട്ട: കോഴിമുട്ടയിലെയും പ്രോട്ടീൻ ഘടകമാണ് അലർജി ഉണ്ടാക്കുന്നത്. കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കാം. പ്രോട്ടീൻ വിടവ് നികത്താൻ പാൽ പയറുവർ​ഗങ്ങൾ‍, മറ്റുമാംസാ​ഹാരങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചെമ്മീൻ: ചെമ്മീൻ, ഞണ്ട്,കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ​ഗുരുതരമായ റിയാക്ഷൻ ഉണ്ടാക്കാറുണ്ട്. ചിലരിൽ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലർജി ഉണ്ടാക്കാം.

പശുവിൻ പാൽ: പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

നിലക്കടല: നിലകടല അമിതമായി കഴിക്കുന്നത് അലർജി ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണ്. പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടർ ഒഴിവാക്കി പകരം ആൽമണ്ട് ബട്ടർ കഴിക്കാം.

Advertisment