Advertisment

ചീരയും ചിക്കനും ബീറ്റ്റൂട്ടുമൊന്നും രണ്ടാമത് ചൂടാക്കി കഴിക്കരുത് .. അറിയാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ച് ..

New Update

ക്ഷണങ്ങള്‍ മിച്ചം വന്നാല്‍ ഫ്രിഡ്ജില്‍ വച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കാന്‍ പാടില്ല. അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം..

Advertisment

മുട്ട - ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

publive-image

ചിക്കന്‍ - ചിക്കനില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ഉള്ളതിനാല്‍ ഒരിക്കല്‍ വേവിച്ച ചിക്കന്‍ രണ്ടാമത് വേവിച്ചു കഴിച്ചാല്‍ ദഹനക്കേടും വയറിന് പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യും.

ചീര - വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും.

എണ്ണ - എണ്ണ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം പലര്‍ക്കും അറിയാം. എന്നാല്‍ മിക്കവരും ഇത് ശ്രദ്ധിക്കാറില്ല.

ബീറ്റ് റൂട്ട് - മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ് റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.

ഉരുളക്കിഴങ്ങ് - വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും.

 

Advertisment