Advertisment

ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക ..

New Update

ദൈനംദിന കാര്യങ്ങൾക്കുള്ള ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം കാലിന്റെ ആകൃതി മനസ്സിലാക്കി, അതിനിണങ്ങുന്ന ചെരുപ്പാണ് വാങ്ങേണ്ടത്.

Advertisment

കടയില്‍ നിന്നും ചെരിപ്പ് വാങ്ങുമ്പോള്‍ കുറച്ച് നേരമെങ്കിലും ചെരുപ്പിട്ട് നടന്നു നോക്കി പ്രശ്നമില്ലെന്നുറപ്പു വരുത്തേണ്ടതാണ്.

publive-image

സാധാരണ ധരിക്കാറുള്ള ഷൂസ്, ഓടാനോ നടക്കാനോ മറ്റ് വ്യായാമങ്ങൾക്കോ പോകുമ്പോൾ ഇട്ടാൽ കാലുകൾക്കു വേണ്ട കുഷ്യനിങ്, നട്ടെല്ലിനു വേണ്ട കംഫർട്ട് ഒന്നും കിട്ടാതെ വരും. ഓടാനും മല കയറാനും സൈക്ലിങ്ങിനും ഒക്കെ പ്രത്യേകം ചെരിപ്പുള്ളത് ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നടുവിനും പേശികൾക്കുമൊക്കെ ആവശ്യത്തിനു സംരക്ഷണം കിട്ടുന്ന തരത്തിലുള്ള ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ്.

ചെരുപ്പിന്റെ മെറ്റീരിയലും ശ്രദ്ധിക്കേണ്ടതുണ്ട്. അലര്‍ജി ഉണ്ടാക്കുന്ന മെറ്റീരിയലുകള്‍ ഒഴിവാക്കണം. ഹൈഹീൽസ്, ഫ്ലാറ്റ്സ് ഇവ സ്ഥിരമായി ഇടുന്നതും നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ നിലയ്ക്കു പോലും ഇത് മാറ്റം വരുത്തും. സ്ഥിരമായി നിൽക്കുന്നവർ ഒരിഞ്ചു വരെ ഹീൽ ഉള്ള ചെരുപ്പുപയോഗിക്കുന്നതാണ് നല്ലത്.

Advertisment