Advertisment

രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങൂ ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ക്ഷണം പോലെത്തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വെള്ളവും. രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോ​ഗ്യത്തിനും കൂടുതൽ ഉന്മേഷം കിട്ടാനും സഹായിക്കും.

Advertisment

ഡയറ്റ് ചെയ്യുന്നവരും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

publive-image

ദിവസവും 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്ന് വേണമെങ്കില്‍ പറയാം. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കുന്നു.

കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഏറ്റവും നല്ല മരുന്നാണ് വെള്ളം.

ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.

വെള്ളം അമിതമായ കൊഴുപ്പും ശരീരത്തിലെ ടോക്സിനുകളും പുറന്തള്ളാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം.

Advertisment