നഖങ്ങള്‍ പൊട്ടിപ്പോകുന്നുണ്ടോ ? നഖം ഭം​ഗിയുള്ളതായി സംരക്ഷിക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍ …

ഹെല്‍ത്ത് ഡസ്ക്
Saturday, March 2, 2019

ളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍. നഖം ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും. രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം ഇരിക്കുക.

നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി.

വിരലുകള്‍ കൂടെ കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നത് തടയും. നഖങ്ങള്‍ പാടുവീണതും നിറം മങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

 

×