ദിവസം മുഴുവന്‍ ഇരുന്നു ജോലി ചെയ്യുന്നവരാണോ ? എങ്കിലുണ്ടാകാം ഈ പ്രശ്നങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Saturday, March 2, 2019

ഫീസില്‍ മുഴുവന്‍ സമയവും ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇന്ന് ധാരാളമാണ്. ഈ ഇരുപ്പ് പല രീതിയില്‍ ആരോഗ്യത്തെ ബാധിക്കുകയും പല അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ദിവസം മുഴുവനുള്ള ഈ ഇരിപ്പ് കഴുത്തുവേദന, തോള്‍ വേദന, ഇടുപ്പിലും നടുവിലുമുള്ള വേദന എന്നിവയ്ക്കൊക്കെ കാരണമാകുന്നു. കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ശരീരം പ്രവര്‍ത്തിക്കാതാകുന്നതോടെ അമിതവണ്ണത്തിനും ഈ ശീലം വഴിവയ്ക്കുന്നു.

ഒരുപാട് നേരം തുടര്‍ച്ചയായി ഇരിക്കുന്നത് മൂലം കാലില്‍ വളരെയധികം ഭാരമുണ്ടാകുന്നു. ഇത് വെരിക്കോസ് വെയിനിന് കാരണമാകുന്നു. മുഴുവന്‍ സമയവും ഇരിക്കുന്നതിനാല്‍ ശരീരത്തിന് കൊഴുപ്പ് എരിച്ചുകളയാനാകില്ല. അത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കാം.

കൂടാതെ ശരീരം അതിന് ആവശ്യമായത്ര കായികമായി പ്രവര്‍ത്തിക്കാതിരിക്കുന്നത് മൂലം ഇത്തരം ജീവിതരീതിയില്‍ ഉള്ളവര്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

×