Advertisment

പൊള്ളുന്ന വേനലില്‍ ശ്രദ്ധിക്കാം ഈ പ്രധാന കാര്യങ്ങള്‍ ... 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

വേനല്‍ക്കാലത്ത് ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളംകുടി ഒട്ടും കുറയ്‌ക്കരുത്. ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളംകുടി കുറയ്‌ക്കരുത്. യാത്ര പുറപ്പെടുമ്പോള്‍ ആവശ്യത്തിന് വെള്ളം കരുതാന്‍ മറക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്.

Advertisment

publive-image

ഉപ്പും എരിവും വേണ്ട. ഒന്നാമത് ശരീരം ചൂടാണ്. അതിനൊപ്പം ഉപ്പും എരിവുമുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഉള്ളിലും ചൂടേറും. അതുകൊണ്ടുതന്നെ ഈ വേനലില്‍ ഉപ്പും എരിവുമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ശരീരത്തില്‍ അമിത ചൂടേല്‍ക്കാതിരിക്കാന്‍, വിപണിയില്‍ ലഭ്യമാകുന്ന സണ്‍ സ്‌ക്രീനിനേക്കാള്‍ നല്ലത്, പ്രകൃതിദത്തമായ കറ്റാര്‍ വാഴയാണ്. വസ്‌ത്രധാരണത്തിലും ശ്രദ്ധ വേണം. വേനല്‍ക്കാലത്ത് ഇറുകിയ വസ്‌ത്രം ധരിക്കരുത്. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ചൂടുകാലമാണെന്ന് കരുതി ദിവസേനയുള്ള വ്യായാമം ഒഴിവാക്കേണ്ടതില്ല. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയദൈര്‍ഘ്യം കുറയ്‌ക്കുക. കടുപ്പമേറിയ വ്യായാമം ഒഴിവാക്കാനും ശ്രദ്ധിക്കുക.

 

Advertisment