ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ ..

ഹെല്‍ത്ത് ഡസ്ക്
Friday, September 7, 2018

ഡെങ്കിപ്പനിക്ക് കാരണമാകുന്നത് ഈഡിസ് കൊതുകുകളാണ്. ഡെങ്കി വൈറസാണ് രോഗാണു. വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാവുന്നതാണ്.

രോഗംസ്‌ഥിരികരിച്ചാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികൾക്ക് രത്തം, പ്ലാസ്‌മ, പ്ലേറ്റ്‌ലറ്റ് ചികിത്സ നൽകിവരുന്നു.

സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണ് –

1 തീവ്രമായ പനി

2 കടുത്ത തലവേദന

3 കണ്ണുകൾക്ക് പിന്നിൽ വേദന

4 പേശികളിലും സന്ധികളും വേദന

5 നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ

6 ഓക്കാനവും ഛർദിയും

×