Advertisment

ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഉപയോഗിക്കുന്നവരാണോ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പ്പോള്‍ ശരീരഭാരം കുറയ്ക്കാനും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്പിള്‍ സിഡെര്‍ വിനഗര്‍.

Advertisment

അമിത ഭാരം കുറക്കാനും കുടവയർ കുറക്കാനും ഇത് അത്യുത്തമാണെന്ന് പഠനങ്ങൾ തെളിയിച്ചു. പ്രേമഹ രോഗികൾക്കും ഇത് ഉത്തമമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ഗ്ളൂക്കോസിന്റെയും അളവ് നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. ചർമ്മസംരക്ഷണത്തിലേർപ്പെട്ടവർക്കും ഇത് ഉപയോഗിക്കാം.

publive-image

ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് പുറമെ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് ആപ്പിള്‍ സിഡെര്‍ വിനഗര്‍. ചെറു പ്രാണികളുടെ ആക്രമണത്തെ തുടര്‍ന്നു ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജിയെ പ്രതിരോധിക്കാനും ഇത് നല്ലതാണ്. കൂടാതെ ഒരു ഫേഷ്യല്‍ ടോണറായും ഈ ഉല്‍പ്പന്നം ഉപയോഗിക്കാറുണ്ട്.

മുഖത്ത് ഇത് നേരിട്ട് ഉപയോഗിക്കാം. മുഖക്കുരു ഉള്‍പ്പെടെയുളള ചര്‍മ്മരോഗങ്ങള്‍ക്കും അരിമ്പാറ നീക്കം ചെയ്യാനും എസിവിയിലെ അസറ്റിക് ആസിഡ് സഹായകമാകാം. ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചര്‍മ്മത്തിന്‍റെ ടോണ്‍ മെച്ചപ്പെടുത്തും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇത് വെറുംവയറ്റില്‍ കുടിക്കാം.

എസിവി അസിഡിക് ആയതിനാല്‍ നേരിട്ട് കുടിച്ചാല്‍ വയറിനും പല്ലിന്‍റെ ഇനാമലിലും വായിലും തൊണ്ടയിലും അന്നനാളത്തിലുമുളള മൃദുകലകള്‍ നശിക്കും. അതിനാല്‍ വെള്ളത്തിലോ മറ്റ് ജ്യൂസിലോ ചേര്‍ത്ത് കുടിക്കാം.

ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് കുടിക്കാന്‍ പാടില്ല. കാരണം കിടക്കുമ്പോള്‍ ഇത് അന്നനാളത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

Advertisment