Advertisment

പ്രഭാത ഭക്ഷണത്തിനൊപ്പം പ്രധാനമായും ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

രു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ സഹായകമാകുന്നതാണ് പ്രഭാത ഭക്ഷണം. അതിനാല്‍ ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

Advertisment

publive-image

പ്രഭാത ഭക്ഷണത്തില്‍ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി 2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുന്നു. രാവിലെ പ്രഭാതഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 3 മുട്ടയിൽ 20 ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

പ്രഭാതഭക്ഷണം കഴിച്ച് കഴി‍ഞ്ഞ് രണ്ടോ മൂന്നോ നട്സ് കഴിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നട്സ് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 28 ​​ഗ്രാം ബദാമിൽ 129 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് അണ്ടിപരിപ്പ്. അണ്ടിപരിപ്പിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

publive-image

രാവിലെ ഭക്ഷണത്തിനുശേഷം പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണം പെട്ടെന്ന് ദ​ഹിക്കാനും അമിത വിശപ്പ് അകറ്റാനും സഹായിക്കുന്നു. തൈരും രാവിലത്തെ ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് നല്ലതാണ്. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തെെര് വിശപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ തെെര് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

Advertisment