ഭാരം കുറയ്ക്കാന്‍ തയാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Tuesday, April 23, 2019

ഭാരം കുറയ്ക്കാന്‍ നിരവധി മാർ​ഗങ്ങളുണ്ട്. ഡയറ്റും വ്യായാമവും തന്നെയാണ് പ്രധാന മാർ​ഗങ്ങൾ. ക്യത്യമായി വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചിട്ടും ഭാരം കുറയ്ക്കാം.

U.S. News

ഭാരം കുറയ്ക്കാൻ കൊഴുപ്പും അന്നജവും മധുരവും കുറഞ്ഞ ഭക്ഷണമാണ് അനുയോജ്യം. കാർബോഹെെ‍‍ഡ്രേറ്റ് അളവ് കുറയ്ക്കുമ്പോഴേ ശരീരത്തിലെത്തുന്ന കാലറി കുറയും. ആഴ്ച്ചയിൽ അരക്കിലോ കുറയണമെങ്കിൽ 3500 കാലറി കുറവ് വരുത്തണം. ഇതിനായി കഴിക്കുന്നതിന്റെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം.

ഭക്ഷണസമയം പ്രധാനമാണ്. പ്രാതൽ മുടക്കരുത്. രാത്രി ഭക്ഷണം വെെകി കഴിക്കുന്ന ശീലം നിർത്തുക. കഴിവതും രാത്രി 8 മണിക്ക് മുൻപേ കഴിക്കുക. രാത്രി സമയങ്ങളിൽ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭാരം കുറയ്ക്കാൻ അനുയോജ്യം ചെറിയ അളവിൽ പല തവണ കഴിക്കുന്നതാണ്. ഇങ്ങനെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയേയുള്ളൂ.

അമിതഭക്ഷണത്തിനിടയാക്കുന്ന ശീലങ്ങൾ മാറ്റുക. സിനിമ കാണുമ്പോൾ കൊറിക്കുന്ന ശീലം, ബോറടി മാറ്റാനും ടെൻഷൻ വരുമ്പോഴൊക്കെ ഭക്ഷണം കഴിക്കുന്ന ഇമോഷനൽ ഈറ്റിങ് ഒഴിവാക്കുക.

മധുരത്തിൽ വളരെയധികം കാലറിയുണ്ട്. മധുരം നിയന്ത്രിക്കാതെ ഡയറ്റിങ് ഫലപ്രദമാവുകയില്ല. സ്വീറ്റ്സ്, ചോക്ലേറ്റ്, ഐസ്ക്രീം പോലുള്ളവ കൂടുതൽ തടി ഉണ്ടാക്കുകയേയുള്ളൂ.

×