Advertisment

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ കൂടി ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഫോണില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് സംസാരിക്കാനും പാട്ടുകേള്‍ക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ അമിതമായാല്‍ ഇത് കേള്‍വിശക്തി കുറയ്ക്കാന്‍ കാരണമാകും. അതിനാല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

Advertisment

നല്ല ഗുണനിലവാരമുള്ള ഇയര്‍ഫോണെ ഉപയോഗിക്കാവൂ. ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ നന്നായി കടത്തിവിടില്ല.

publive-image

അപ്പോള്‍ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും.

ഇയര്‍കനാലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെയ്ക്കുക.

ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം.

റേഞ്ച് കുറവുള്ള സ്ഥലത്ത് നിന്നും ദീര്‍ഘനേരം സംസാരിക്കരുത്. സിഗ്നല്‍ ദുര്‍ബലമാവുന്നത് റേഡിയേഷന്‍ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

Advertisment