പാദങ്ങള്‍ ഭംഗിയുള്ളതാക്കണോ ? പാദസംരക്ഷണം വീട്ടില്‍ തന്നെ ലളിതമായി ചെയ്യാം …

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, March 9, 2019

രാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് പാദങ്ങള്‍ എന്ന് പറയാറുണ്ട്‌. പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ്. വീട്ടില്‍ തന്നെ പാദസംരക്ഷണം ലളിതമായി ചെയ്യാം.

പാദങ്ങള്‍ വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.

ഉപയോഗശൂന്യമായ ടൂത്ത്ബ്രഷ് കൊണ്ട് നഖങ്ങള്‍ക്കിടിയില്‍ വൃത്തിയാക്കുക. പിന്നീട് പാദങ്ങളിലെ വെള്ളം തുടച്ചു കളഞ്ഞ് ക്രീമോ എള്ളെണ്ണയോ കൊണ്ട് മസാജ് ചെയ്യാം.

ഫുട്ട് സ്‌ക്രബര്‍ കൊണ്ട് പാദങ്ങളില്‍ സ്‌ക്രബ് ചെയ്യുന്നത് ചര്‍മം മൃദുവാകാന്‍ സഹായിക്കും. ഒലീവ് ഓയിലില്‍ പഞ്ചസാര ചേര്‍ത്ത് പാദങ്ങളില്‍ മസാജ് ചെയ്യാം. ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്തും സ്‌ക്രബര്‍ ആയി ഉപയോഗിക്കാം. ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്തും പാദങ്ങള്‍ക്ക് പറ്റിയ സ്‌ക്രബര്‍ ഉണ്ടാക്കാം. ഇവ തുടച്ചു കളഞ്ഞ് മോയിസ്ചറൈസര്‍ ക്രീം പുരട്ടാം.

നഖങ്ങള്‍ ഭംഗിയായി വെട്ടി നെയില്‍ പോളിഷ് ഇടുകയുമാകാം.

×