Advertisment

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവരാണോ? എങ്കില്‍ ഈ പഴങ്ങള്‍ക്കൂടി കഴിക്കൂ ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രീരഭാരം കുറയ്ക്കാൻ ഡയറ്റുകള്‍ ചെയ്യുന്നവര്‍ മിക്കപ്പോഴും പഴങ്ങള്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ചില പഴങ്ങള്‍ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്നത് കൂടിയാണ്. അവ ഏതൊക്കെയെന്നു നോക്കാം.

Advertisment

ആപ്പിളും പേരക്കയും - ഫൈബര്‍ ആവോളം അടങ്ങിയതാണ് ഇവ രണ്ടും. പെക്ടിൻ ധാരാളം അടങ്ങിയതാണ് ഇവ. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും.

publive-image

മാതളനാരങ്ങ - ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മാതളനാരങ്ങ. പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റ് ആണ് മാതളനാരങ്ങയില്‍ കൂടുതല്‍ ഉള്ളത്.

ബ്ലൂബെറി- ബോഡി ഫാറ്റ് പുറംതള്ളാന്‍ ബ്ലൂ ബെറികള്‍ക്കു സാധിക്കും. ഒപ്പം ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. വളരെ കുറഞ്ഞ അളവിലാണു ബ്ലൂബെറി കഴിക്കുന്നതെങ്കിലും ശരീരത്തില്‍ നിന്നു ഫാറ്റ് പുറംതള്ളുമെന്ന് നേരത്തെ മിഷിഗോന്‍ സര്‍വകലാശാലയില്‍ നടത്തിയൊരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

publive-image

തക്കാളി - വൈറ്റമിന്‍ സിയും ഫൈറ്റോന്യൂട്രിയന്റ്സും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇത് ഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം കാക്കാനും ഉത്തമമാണ്.

മുന്തിരി - ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മുന്തിരി. അതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പിനു ശമനം ഉണ്ടാകുന്നു. ഒപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യുന്നു.

Advertisment