Advertisment

ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അമിതവണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ് ഇഞ്ചി ജ്യൂസ്. ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും, തേനും ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു.

Advertisment

publive-image

ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇഞ്ചി കഴിക്കുന്നത് ​ഗുണം ചെയ്യും. പാലിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. വാതം സംബന്ധമായ രോഗത്തിനും സന്ധികളില്‍ ഉണ്ടാകുന്ന നീരിനും ദിവസവും ഇഞ്ചി കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

ചീത്ത കൊളസ്ട്രോൾ മാറ്റാൻ ഇ‍ഞ്ചി കഴിക്കുന്നത് സഹായകമാണ്. ദിവസവും വെള്ളം കുടിക്കുമ്പോൾ അൽപം ഇ‍ഞ്ചിയിടാൻ മറക്കരുത്. ഇഞ്ചി വെള്ളം ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂട്ടും. അതിനാൽ ജലാംശം നിലനിർത്തുകയും ചെയ്യും.

ഇഞ്ചി വെള്ളം കുടിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതിരിക്കാനും ക്യാൻസർ , അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചിയ്ക്ക് കഴിയും. അത് കൊണ്ട് തന്നെ പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാതിരിക്കാൻ ഇഞ്ചി ഉത്തമമാണ്. അമിതഭാരം കുറയാൻ ദിവസവും രാവിലെ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

Advertisment