Advertisment

അടുക്കളയില്‍ ഈച്ച ശല്യമുണ്ടോ ? ഇച്ചയെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മിക്ക വീടുകളിലും ഇടയ്ക്കിടെ  ഈച്ച ശല്യം ഉണ്ടാകാറുണ്ട്.  എത്ര വൃത്തിയായി സൂക്ഷിച്ചാലും ഇവ അടുക്കളയില്‍ ശല്യമാകാറുണ്ട്. കടിക്കില്ലെങ്കിലും രോഗം പരത്തുന്നതില്‍ ഒരു പ്രധാന കാരണമായാണ് ഈച്ചകളെ പരിഗണിക്കുന്നത്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും.

Advertisment

publive-image

ഇച്ചയെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ;

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം. കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്. ഇവ ലിവിങ്ങ് റൂം, ബെഡ്റൂം, അടുക്കള എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം.

വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച്‌ മണിക്കൂറുകള്‍ക്കുശേഷം കുറച്ച്‌ ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച്‌ ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാൻ ഇത് നല്ലൊരു മാർ​ഗമാണ്.

അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകര്‍ഷിക്കുന്നത്. വേസ്റ്റിനു മുകളിലായി ഡറ്റോൾ തളിക്കുന്നത് ഈച്ചയെ അകറ്റാം.

നാരങ്ങ മുറിച്ച് അതില്‍ ഗ്രാമ്പൂ വെച്ച് ഈച്ച ശല്യമുള്ള മുറിയുടെ മൂലയില്‍ വെക്കുക. ഈച്ച മുറിയിലേക്ക് പ്രവേശിക്കില്ല.

ഈച്ചയെ അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി. ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടിൽ തളിച്ചാൽ ഈച്ചയെ എളുപ്പം ഓടിക്കാം.

തുമ്പച്ചെടി ജനലിന്റെ അരികില്‍ വെക്കുന്നതും ഈച്ചയെ അകറ്റാന്‍ മികച്ചൊരു മാര്‍ഗമാണ്.

Advertisment