ഈ സമയങ്ങളില്‍ ഐസ്ക്രീം കഴിക്കരുത് .. ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Friday, January 4, 2019

സ്ക്രീം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഐസ്ക്രീം കഴിക്കുന്നത് പലര്‍ക്കും പനിക്കും തൊണ്ടവേദനയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ ഐസ്ക്രീം കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം;

ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്ത് ഐസ്ക്രീം കഴിക്കരുത്. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാം.

ഐസ്ക്രീം കഴിച്ച ഉടൻ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്.

രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 ക‌ാലറിയാണ്.

×