Advertisment

അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കാന്‍ ചില ടിപ്സുകള്‍

New Update

അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കാന്‍ ചില ടിപ്സുകള്‍ നോക്കാം;

Advertisment

- അടുക്കള വൃത്തിയല്ലെങ്കില്‍ അണുക്കളുണ്ടാകും. ഇത് ഒഴിവാക്കാന്‍ അടുക്കള ഇടയ്ക്കിടെ വൃത്തിയാക്കുകയും നന്നായി തുടച്ച്‌ സൂക്ഷിക്കുകയും വേണം.

publive-image

- പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. അത് മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കിന്റേതിന് പകരം തടിയുടെ കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കണം.

- മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്ബ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്ബു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി.

- മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്ബ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.

- അടുക്കളയില്‍ നിന്നും ഉറുമ്പിനെയും പാറ്റകളെയും ഓടിക്കാന്‍ വെളുത്തുള്ളി നല്ലതാണ്. അടുക്കളയുടെ മൂലകളില്‍ വെളുത്തുള്ളി അല്ലികള്‍ വെച്ചാല്‍ മതി.

- സ്റ്റൗ വൃത്തിയാക്കാന്‍ നാരങ്ങാനീരും, വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് സ്റ്റൗ തിളങ്ങാനും അണുവിമുക്തമാകാനും സഹായിക്കും.

 

 

Advertisment