Advertisment

മൊബൈല്‍ ഫോണുകള്‍ എവിടെയാണ് സൂക്ഷിക്കാറ് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

New Update

മൊബൈല്‍ ഫോണുകള്‍ സാധാരണ എവിടെയാണ് സൂക്ഷിക്കുക. പാന്റിന്റെ പോക്കറ്റില്‍ എന്നാകും പലരുടെയും ഉത്തരം. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.

Advertisment

publive-image

സെൽഫോൺ ഓൺ ആയിരിക്കുന്ന അവസ്ഥയിൽ അത് ഒരു വയർലസ് നെറ്റ്‍വർക്കുമായി കണക്ട് ചെയ്തിട്ടുണ്ടാകും. ഫോൺ പോക്കറ്റിലിടുമ്പോൾ ഒരു പൗച്ചിൽ സൂക്ഷിക്കുന്നതിന്റെ രണ്ടു മുതൽ ഏഴിരട്ടി വരെ ആയിരിക്കും റേഡിയേഷൻ. ഫോണിൽ നിന്നുള്ള റേഡിയേഷൻ അർബുദത്തിനു വരെ കാരണമാകും. പുരുഷന്മാരിൽ സ്പേം കൗണ്ട് കുറയാനും ഇത് കാരണമാകും.

ചിലര്‍ രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത് തലയണയ്ക്കടിയിലാകും ഫോൺ വയ്ക്കുക. പ്രത്യേകിച്ച് ചാർജ് ചെയ്യാൻ വച്ചതോ ചെറിയ തകരാറുകൾ ഉള്ളതോ ആയ ഫോൺ, വച്ചാൽ ചൂട് കൂടി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

മാത്രമല്ല, ഫോണിൽ നിന്നുള്ള എൽഇഡി ലൈറ്റ്, മെലാടോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും സിർക്കാഡിയൻ റിഥത്തെ ബാധിക്കുകയും അങ്ങനെ ഉറക്കം തടസ്സപ്പെടുകയും ചെയ്യും. സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ, മൈക്രോവേവ്് അവ്നിൽനിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അർബുദം, ബ്രെയിൻ ട്യൂമർ ഇവയ്ക്കും മൊബൈൽ ഫോൺ റേഡിയേഷൻ കാരണമാകും.

ബാത്ത്റൂമിലും ഫോൺ കൊണ്ടുപോകുന്നവർ ഉണ്ട്. ഫ്ലഷ് ചെയ്ത ശേഷം ബാത്ത്റൂമിന്റെ പ്രതലത്തിൽ ബാക്ടീരിയയും വൈറസും ഏറെ നേരം തങ്ങി നിൽക്കും. ഇവ ഫോണിലേക്കു പടരാൻ സാധ്യതയുണ്ട്.

Advertisment