തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? കുടിക്കാം ഈ പാനീയങ്ങള്‍ 

ഹെല്‍ത്ത് ഡസ്ക്
Thursday, March 14, 2019

ടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി സഹായിക്കുന്നു. ഗ്രീൻടീയ്ക്കൊപ്പം നാരങ്ങ നീര്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഇത് ഊർജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുയും ചെയ്യും.

തടി കുറയ്ക്കാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ഉലുവ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് ഉലുവ വെള്ളം.

വെള്ളരിക്ക ജ്യൂസിൽ അൽപം പുതിനയില ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും.

 

×