Advertisment

വെയിലേറ്റ് വാടുന്നോ ? ചൂടുകാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചൂടുകാലത്ത് ചര്‍മ്മ പ്രശ്നങ്ങള്‍ നിരവധിയാണ്. അതിനാല്‍ ചര്‍മ്മ പരിചരണം അത്യാവശ്യമാണ്. ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;

Advertisment

publive-image

ചൂടുകാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകളും കഴിക്കണം. ദിവസവും  കുറഞ്ഞത് രണ്ട് തവണയെങ്കിലും തണുത്തവെള്ളത്തില്‍ കുളിക്കണം. ചര്‍മ്മത്തിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

ചൂടിനെ ആഗിരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. വെയിലേല്‍ക്കുന്ന ഭാഗം കരുവാളിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ശരീരഭാഗങ്ങള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം.

മറ്റൊരു പ്രശ്‌നമാണ് ചൂടുകുരു. വിയര്‍പ്പ് കൂടുതല്‍ തങ്ങിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായി ചൂടുകുരു കാണുന്നത്. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. നാളികേരവെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നതും ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും. കുരു കൂടുകയാണെങ്കില്‍ ചികിത്സ തേടണം.

എ.സി.യുടെ ഉപയോഗം ചര്‍മം വരണ്ടതാക്കും. എ.സി. മുറിക്കുള്ളില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ വെള്ളം കുടിക്കുക.

Advertisment