പകല്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണോ? ഈ അസുഖങ്ങള്‍ പിടിപെടാം.. ശ്രദ്ധിക്കൂ 

ഹെല്‍ത്ത് ഡസ്ക്
Monday, January 7, 2019

കല്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതല്ല. പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളും പിടിപെടാം. കൂടാതെ അമിത ക്ഷീണം, അലസത, ഓർമക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്.

പകൽ ഉറങ്ങിയാൽ മറവിരോ​ഗം ഉണ്ടാകാമെന്നും പഠനങ്ങൾ പറയുന്നു. തലച്ചോറിൽ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേക്‌സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും അതിനാൽ പകൽ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരിൽ ബ്രെയിനിനെ കൊല്ലുന്ന ഈ അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം ഉണ്ടാവുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

എട്ട് മണിക്കൂർ കൂടുതലുള്ള ഉറക്കവും ആരോഗ്യത്തിന് നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ടെന്നും ​ഗവേഷകർ പറയുന്നു.

 

×