നല്ല ഉറക്കം കിട്ടാന്‍ കിടക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം ..

ഹെല്‍ത്ത് ഡസ്ക്
Thursday, January 24, 2019

ന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇത് പല ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കും കാരണമായിത്തീരും. നല്ല ഉറക്കം കിട്ടാന്‍ കിടക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം ;

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും ഒഴിവാക്കുക. എന്നാല്‍ വായന ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്. മനസ്സിനെ അലട്ടുന്ന കാര്യങ്ങള്‍ ഉറങ്ങുന്ന സമയത്ത് ഓര്‍ക്കരുത്.

ഉറങ്ങുന്നതിന് മുന്‍പ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കം വരുന്നത് തടയും. പകരം ഇളം ചൂടുളള പാല്‍ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും.

 

×