Advertisment

തൊണ്ടവേദനയ്ക്ക് വീട്ടില്‍ത്തന്നെ ചെയ്യാം ഈ ചികിത്സകള്‍ ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മിക്കപ്പോഴും നമ്മുക്കുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് തൊണ്ടവേദന. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സകളുണ്ട്.

Advertisment

പണ്ട് മുതലേ തൊണ്ടവേദനയ്ക്ക് വീട്ടിലെ മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന ഒരു മരുന്നാണ് ഉപ്പുവെള്ളം വായില്‍ കൊള്ളുക എന്നത്. തൊണ്ടവേദന മാറാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ഒരു ചികിത്സയാണിത്‌.

publive-image

ചെറുചൂടുവെള്ളത്തില്‍ ഉപ്പ് കലക്കി വായില്‍ കൊള്ളുകയാണ് വേണ്ടത്. തൊണ്ടയിലെ മുറിവുകള്‍ എളുപ്പം ഉണങ്ങാനും വേദന കുറയാനുമാണ് ഇത് സഹായിക്കുക.

മഞ്ഞള്‍ ആണ് ഇതിന് മറ്റൊരു പരിഹാരം. തൊണ്ടയിലെ മുറിവുകള്‍ക്കും അണുബാധയ്ക്കുമെല്ലാം നല്ലതാണ് മഞ്ഞള്‍. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കുക. ചൂട് ക്രമീകരിച്ച ശേഷം ഈ വെള്ളം അല്പനേരം വായില്‍ കൊള്ളുക.

വിവിധ തരം ചായകളും തൊണ്ടവേദനയ്ക്ക് ആക്കം നല്‍കും. ഇഞ്ചിച്ചായ, ഗ്രാമ്പൂ ചായ, ഗ്രീന്‍ ടീ എന്നിവയെല്ലാം ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ ചുക്ക് കാപ്പി, ചായയില്‍ തന്നെ തുളസിയില ചേര്‍ത്തത് എന്നിവയും ഇവയ്ക്ക് ആശ്വാസം പകരും.

ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പം തേനും അല്‍പം നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

Advertisment