കുപ്പികളില്‍ വെള്ളം കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ …

ഹെല്‍ത്ത് ഡസ്ക്
Saturday, July 13, 2019

ഫീസുകളിലും സ്കൂളുകളിലുമെല്ലാം കുപ്പിയില്‍ വെള്ളം കൊണ്ടുപോയി കുടിക്കുന്നവരാണ് മിക്കവരും. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വളരെ നല്ലത് തന്നെ. ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നതാണ് ഡോക്ടര്‍ന്മാരുടെ നിര്‍ദേശമെങ്കിലും ശുദ്ധമായ വെള്ളം കുടിച്ചാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. വെള്ളം കുടിക്കുന്ന കുപ്പിയിലും ജാഗ്രതയുണ്ടാകണം.

പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമല്ല അപകടകാരികള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗ്ലാസ് കുപ്പികളും വില്ലന്മാരാണ്. ദിവസവും വെള്ളം കുപ്പികള്‍ കഴുകി അണു വിമുക്തമാക്കുന്നത് വെള്ളം കുടിക്കുന്നു പോലെ തന്നെ പ്രധാന്യമുള്ള കാര്യമാണ്.

കുപ്പി വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍, അതിനകത്തെ ഈര്‍പ്പത്തില്‍ ബാക്ടീരിയയും ഫംഗസും വൈറസും ഉള്‍പ്പെടെയുള്ള സൂക്ഷമാണുക്കള്‍ വാസം തുടങ്ങും. ഇത് പലതരം അണുബാധകള്‍ക്കാണ് കാരണമാവുക.

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ മുതല്‍ കാലാവസ്ഥയ്ക്കനുസരിച്ച് മാറിവരാറുള്ള മറ്റുപല സാംക്രമികരോഗങ്ങളും ഇതുവഴി പകര്‍ന്നേക്കാം.

ഒരു ദിവസത്തില്‍ കൂടുതല്‍ കുപ്പിയില്‍ സൂക്ഷിച്ച വെള്ളം ഉപയോഗിക്കാതിരിക്കുക. അതുപോലെ വെള്ളം കുടിച്ചതിന് ശേഷം അത് അടപ്പിട്ട് മൂടിവയ്ക്കാന്‍ കരുതുക.

ഇത്തരം കുപ്പികളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതു കൊണ്ട് രോഗാണുക്കള്‍ വളരുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

കുപ്പികള്‍ കഴുകാന്‍ മാത്രമായി ഉപയോഗിക്കുന്ന ബ്രഷ്, ടൂത്ത് ബ്രഷ്, ഉപയോഗിച്ച് കുപ്പിയുടെ ഉള്ളില്‍ വൃത്തിയായി കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വെക്കാവുന്നതാണ്.

×