ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് നല്ലതോ ചീത്തയോ ? പുതിയ പഠനങ്ങള്‍ പറയുന്നതറിയാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, June 7, 2019

തൊണ്ടവേദനയും ജലദോഷവുമുമൊക്കെയുള്ളപ്പോള്‍ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് മിക്കവരും പറയാറ്. തൈര് കഴിച്ചാല്‍ തൊണ്ടവേദനയും മറ്റും കൂടുമെന്നാണ് പൊതുവേ പറയുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ നടന്ന ഗവേഷണങ്ങളില്‍ ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത് ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് നല്ലതാണെന്നാണ്.

ജലദോഷം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തൈര് കുറയ്ക്കുമെന്നാണ് പല പഠനങ്ങളും നിരീക്ഷിച്ചിട്ടുള്ളത്. ഇതിന് സഹായിക്കുന്ന പല ഘടകങ്ങളും തൈരിലുണ്ട്. തൈരിലടങ്ങിയിരിക്കുന്ന ‘പ്രോബയോട്ടിക്‌സ്’ ശരീരത്തിന്റെ പ്രതിരോധനില ശക്തിപ്പെടുത്തും. ഈ ഗുണങ്ങളുള്ളതിനാല്‍ ജലദോഷം നീണ്ടുനില്‍ക്കാനുള്ള സാധ്യതയും അതുപോലെ അതിന്റെ വിഷമതകളും കുറയ്ക്കാന്‍ തൈരിനാകുമത്രേ.

കൂടാതെ തൈരിലുള്ള സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്‌സ്- എന്നിവ യഥാക്രമം പ്രതിരോധശേഷി കൂട്ടാനും എനര്‍ജി നല്‍കാനും സഹായിക്കുന്നു. ശരീരം ഊര്‍ജ്ജസ്വലമാകുന്നതോടെ അണുക്കളെ തുരത്താന്‍ അതിന് കുറെക്കൂടി സാധ്യമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

×