പുകവലി ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കുന്ന പ്രചാരണത്തിന് തുടക്കമിട്ട് നിക്കോടെക്‌സ്

Friday, June 1, 2018

കൊച്ചി: ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുകവലിക്കാരോട് പുകവലി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്ന # ഏക് സിഗരറ്റ് കം’ (ഒരു സിഗരറ്റ് കുറയ്ക്കുക) എന്ന പ്രചാരണത്തിന് നിക്കോടെക്‌സ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ‘ഹം മേന്‍ ഹേ ദം, റോസ് ഏക് സിഗരറ്റ് കം’ എന്ന ബഹുഭാഷ ഗാനം കമ്പനി പുറത്തിറക്കി.

പുകവലി നിര്‍ത്തുന്നതിന് സഹായിക്കുന്ന പ്രമുഖ ബ്രാന്‍ഡാണ് നിക്കോടെക്‌സ്. ഒരു നേരം ഒരു സിഗരറ്റ് കുറച്ചുകൊണ്ട് ക്രമേണ പുകവലി ഉപേക്ഷിക്കാനാണ് നിക്കോടെക്‌സ് പ്രചാരണത്തിലൂടെ അഭ്യര്‍ഥിക്കുന്നത്. വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞന്‍ ഹനീഫ് ഷെയ്ക്കാണ്.

ഇതിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കല്‍ ക്ലിനിക്കുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലുമായി പുകവലി ഉപേക്ഷിക്കല്‍ ക്യാമ്പുകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 350-ലേറെ ക്യാമ്പുകളാണ് ഇത്തരത്തില്‍ ആരംഭിക്കുന്നത്. പുകവലിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് പുറമേ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിക്കോടെക്‌സ് സാമ്പിളുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

×