Advertisment

നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ പെട്ടെന്ന് കേടാകുന്നുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വേഗം കേടാകുന്നുവെന്ന് പരാതി പറയുന്നവരാണ് മിക്കവരും. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവ കേടുകൂടാതെ ദീര്‍ഘകാലമിരിക്കും.

Advertisment

publive-image

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ പാചകം ചെയ്യുമ്പോള്‍ ഒരുകാരണവശാലും അലൂമിനിയം, സ്റ്റീല്‍ തവികളും സ്‌പൂണും ഉപയോഗിക്കരുത്. തടികൊണ്ടുള്ള സ്‌പൂണും തവിയും ഉപയോഗിക്കുന്നതാണ് നോണ്‍സ്റ്റിക്ക് ചട്ടികള്‍ കേടാതാകാതിരിക്കാന്‍ ഏറെ ഉത്തമം.

പാചകത്തിന് ശേഷം നോണ്‍സ്റ്റിക്ക് ചട്ടി വൃത്തിയാക്കുമ്പോള്‍ കട്ടിയില്ലാത്ത സ്പോഞ്ച് ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് അമര്‍ത്താതെ തേച്ചെടുക്കുക. കഴുകിയ ശേഷം ചെറിയൊരു തുണിയെടുത്ത് എണ്ണയില്‍ മുക്കി ചെറുതായി തുടച്ചെടുക്കുക.

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഓരോ തവണ കുക്ക് ചെയ്യുന്നതിന് മുമ്പും കുറച്ച് എണ്ണ പുരട്ടണം. ഇല്ലെങ്കില്‍ അത് പെട്ടെന്ന് കേടാകും. ഇവയില്‍ പാചകം ചെയ്യുമ്പോള്‍ തീ കുറച്ചുവെക്കുകയോ, മീഡിയോ ലെവലില്‍ വെക്കുകയോ ചെയ്യുക. തീ കൂട്ടിവെച്ചാല്‍ നോണ്‍സ്റ്റിക്ക് ചട്ടിയുടെ പ്രതലത്തിലെ കോട്ടിങിന് കേടുപാട് സംഭവിക്കാം.

പാചകം ചെയ്ത ഭക്ഷണങ്ങള്‍ നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ നിന്നും മറ്റ്‌ പാത്രങ്ങളിലേക്ക് മാറ്റി വയ്ക്കണം. അല്ലെങ്കില്‍ പാത്രം പെട്ടെന്ന് കേടാകും.

Advertisment