പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിച്ചു ജ്യൂസ് കുടിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, അറിയാം..

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 28, 2018

പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിച്ചു ജ്യൂസുകള്‍ കുടിക്കുവാനാണ് ഏറെപ്പേര്‍ക്കും ഇഷ്ടം. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എന്നാല്‍ ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല. പ്ലാസ്റ്റിക് സ്ട്രോയിൽ അടങ്ങിയിരിക്കുന്ന പോളിപ്രൊപ്പൈലിൻ പോലുള്ള രാസവസ്തുക്കൾ പാനീയത്തിന്റെ കൂടെ ചെറിയൊരു അളവിൽ ഉള്ളിലെത്താനും സാധ്യതയുണ്ട്.

രാസവസ്തുക്കൾ ഈസ്ട്രജന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാം. ചൂടുള്ള കാലാവസ്ഥകളില്‍ സുരക്ഷിതമായി സൂക്ഷിക്കാത്ത സ്ട്രോകള്‍ ചൂടേറ്റ് ഉരുകി കുടിക്കുമ്പോൾ പാനീയങ്ങളുടെ കൂടെ ഉള്ളിലെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല.

നല്ല തണുത്ത ജ്യൂസ് സ്ട്രോ ഉപയോഗിച്ച് വലിച്ചു കുടുക്കുമ്പോൾ സ്വാവികമായി ആദ്യമെത്തുന്നത് പല്ലിന്റെ ഒരു ഭാഗത്തേയ്ക്കാവും. സ്ഥിരമായി ഇങ്ങനെ തുടരുമ്പോൾ ദന്തക്ഷയത്തിനു സാധ്യയേറും.

മാത്രമല്ല, ഗ്ലാസ്സില്‍ നിന്നും കുടിക്കുന്നത് പോലെയല്ല സ്ട്രോ ഉപയോഗിച്ചു പാനീയങ്ങൾ കുടിക്കുന്നത്. അമിതമായ ഷുഗര്‍ അടങ്ങിയ പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ചു കുടിച്ചാല്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഉള്ളിലെത്തുകയും ചെയ്യും. ചില കൃത്രിമ പാനീയങ്ങൾ വിശപ്പ് വർധിപ്പിക്കാനും ആഹാരത്തിന്റെ അളവ് കൂട്ടാനും കാരണമായേക്കാം.

×