Advertisment

ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. കാരണമിതാണ് ..

New Update

രുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാൽ‍ അർബുദം വരുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

Advertisment

publive-image

റഫ്രിജറേറ്ററിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചിനെ ഷുഗർ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരൻ ഹീറ്റിൽ, അതായത് ഉയർന്ന താപനിലയിൽ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോൾ ഈ ഷുഗർ, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേർന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു.

എലികളിൽ നടത്തിയ പഠനത്തിൽ, അക്രിലാമൈഡ് അർബുദ കാരണമാകും എന്ന് തെളി‍ഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രിലാമൈഡ് കാര്‍സിനോജനുകളുടെ ഗണത്തിൽപ്പെടും. അതായത് അർബുദകാരിയായ വസ്തു.

പേപ്പർ, കൃത്രിമനിറങ്ങൾ, പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് അക്രിലാമൈഡ്.

Advertisment