Advertisment

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ മരിക്കുമോ ? ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം

author-image
admin
New Update

സമൂഹമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്ന ഒരു വാര്‍ത്തയാണ് കൊഞ്ചും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാല്‍ മരണം സംഭവിക്കുമെന്നത്. എന്നാല്‍ അത് തികച്ചും തെറ്റായ പ്രചരണമാണെന്നാണ് ഡോക്ടര്‍മാരടക്കമുള്ള പല വിദഗ്ധരും വ്യക്തമാക്കുന്നത്.

Advertisment

publive-image

ഈ വിഷയത്തില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ സോഷില്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വായിക്കാം;

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ?

കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചിൽ ഉള്ളു.

അതായത് ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.

100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു.

അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ.

8 ഗ്രാം ആർസെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.

അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം.

പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന,വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം.

അമിതമായി, മരിക്കുവാനോ മറ്റും ആർസെനിക് ഒറ്റത്തവണ ഉപയോഗിച്ചാൽ ഛർദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.

ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കിൽ പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിയുവാൻ ശ്രമിക്കുക.

Advertisment