ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുമ്പോള്‍ ..

ഹെല്‍ത്ത് ഡസ്ക്
Friday, February 16, 2018

നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ മിക്കതിലും ഉപ്പിന്റെ അളവ് മിക്കപ്പോഴും കൂടുതലായിരിക്കും. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമായ കാര്യമാണ്.

ഉപ്പ് കൂടുതല്‍ കഴിക്കുന്നത് രക്തസമ്മര്‍ദത്തിന് കാരണമാണ്. രക്തസമ്മര്‍ദം കൂടുന്നത് മൂലമാണ് പ്രധാനമായും ഹൃദയാഘാതം, വൃക്കകളുടെ  തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകുന്നത്.

ഗുരുതരമായ ഓര്‍മ്മത്തകരാറ് പ്രശ്നമായ ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കാന്‍ അമിതമായ ഉപ്പ് ഉപയോഗം കാരണമാവുന്നുണ്ട്. ഓര്‍മ്മശക്തിയെ ബാധിക്കുന്നതിന് പുറമേ സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൃദയാരോഗ്യത്തേയും വളരെ ഗുരുതരമായി ബാധിക്കും.

ആരോഗ്യം നിലനിര്‍ത്താൻ ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി കുറക്കണം. രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിലിട്ട വിഭവങ്ങള്‍  ഒഴിവാക്കുക തന്നെ വേണം. ആവശ്യത്തില്‍ കൂടുതല്‍ ഉപ്പ് ഭക്ഷണത്തിലോ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ക്കാതിരിക്കണം.

×