ചുളിവുകളും മറ്റ് പാടുകളും മാറ്റി ചര്‍മ്മം മൃദുലമാക്കാം

ഹെല്‍ത്ത് ഡസ്ക്
Thursday, February 15, 2018

ഡ്രൈഫ്രൂട്ട്സ് ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. നട്ട്സ് കഴിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങള്‍ നല്കുന്നതും, പോഷകക്കുറവ് പരിഹരിക്കാനുതകുന്നതുമാണ്. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവക്കു പുറമെ വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും വാൾനട്ട് വളരെ നല്ലതാണ്. കൂടാതെ അർബുദസാധ്യത കുറയ്ക്കാനും ദിവസവും വാല്‍നട്ട്‌ കഴിക്കുന്നതു നല്ലതാണ്. വാല്‍നട്ട്‌ എണ്ണ പുരട്ടുന്നത് ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ സാധിക്കും.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്‍‌. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന്‌ നിറം നല്‍കുകയും പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും .

കൂടാതെ വാല്‍നട്ട്‌ ചര്‍മ്മത്തിന്‌ തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട്‌ എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാനും സഹായിക്കുന്നു. ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണവും വാല്‍നട്ട്‌ എണ്ണക്കുണ്ട്.

പൈന്‍ നട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേക്കുന്നത് ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കുകയും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിന് സഹായകമാകുകയും ചെയ്യുന്നു.

കശുവണ്ടിപരിപ്പ് കഴിക്കുന്നതു ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

×