Advertisment

വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ മാര്‍ഗ്ഗങ്ങള്‍ ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മുന്‍പൊന്നും ഇല്ലാത്തത്ര ചൂടാണ് ഇത്തവണ. അതുകൊണ്ട് തന്നെ ചൂടിനെ എങ്ങനെ തടുക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

Advertisment

വീട്ടിലെ ജനാലകൾ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ജനാലയിൽ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കും.

ചെറിയ തരത്തിലുള്ള ചെടികള്‍ മുറിയ്ക്കകത്ത് വെക്കുന്നതും മുറിയിലെ ചൂട് കുറക്കാന്‍ സാധിക്കും.

publive-image

പുതിയ വീട് വയ്ക്കുമ്പോൾ തന്നെ വീടിനുചുറ്റും പരമാവധി തണുപ്പ് നിലനിര്‍ത്താനായി നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കുയെന്നതാണ് ഒരുകാര്യം. വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം, ഇതിലൂടെ പരമാവധി ശുദ്ധവായു വീടിനകത്തേക്ക് കയറാന്‍ വഴിയൊരുക്കുകയാണ് വേണ്ടത്.

സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കണം.

വീട് ഡിസൈൻ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകൾ മാറ്റി ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇതിലൂടെ കൂടുതൽ വിശാലതയ്‌ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും.

Advertisment