Advertisment

ശരീരഭാരം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ പച്ചയ്ക്ക് തന്നെ കഴിക്കാ൦ ..

New Update

ശരീരഭാരം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ പച്ചയ്ക്ക് തന്നെ കഴിക്കുന്നതാണ് നല്ലത്. ചിലത് പാകം ചെയ്തു കഴിക്കുമ്പോള്‍ ശരീരഭാരവും കൂടുന്നു. ഭക്ഷണസാധനങ്ങൾ പച്ചയ്ക്കു കഴിച്ചാലോ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു.

Advertisment

publive-image

ഒരു ചുവന്ന കാപ്സിക്കം കഴിച്ചാൽതന്നെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള ‘ജീവകം സി’ യിൽ അധികം ലഭിക്കും. വേവിക്കുമ്പോൾ കാപ്സിക്കത്തിൽ നിന്ന് ഈ പോഷകങ്ങളെല്ലാം നഷ്ടപ്പെടും. ഒരു കാപ്സിക്കം 32 കാലറി മാത്രമേ ഉള്ളൂ. സാലഡിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലത്.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നം. രോഗപ്രതിരോധശക്തി ഏറുന്നു. ഉള്ളി പച്ചയ്ക്ക് തിന്നുന്നത് ശ്വാസകോശാർബുദത്തിൽ നിന്നും പ്രോസ്റ്റേറ്റ് അർബുദത്തിൽ നിന്നും സംരക്ഷണമേകും. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത ഇവയെല്ലാം വറുക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടും. കാലറിയും രുചിയും കൂടിയേക്കാം എന്നു മാത്രം. അതുകൊണ്ട് ഡ്രൈഫ്രൂട്ട്സ് പച്ചയ്ക്കു കഴിക്കാൻ ശ്രദ്ധിക്കുക.

പ്രോട്ടീൻ, ജീവകം സി, പൊട്ടാസ്യം ഇവ ധാരാളം. ബ്രൊക്കോളിയിൽ ഗോയ്ട്രിൻ അടങ്ങിയതിനാൽ തൈറോയിഡ് പ്രശ്നങ്ങളെ തടയുന്നു. പച്ചയ്ക്ക് തിന്നാൻ തീരെ പറ്റുന്നില്ല എങ്കിൽ മാത്രം ആവിയിൽ വേവിച്ചു കഴിക്കുക.

പച്ച തേങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം ഇവ ധാരാളമുണ്ട്. തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളമുണ്ട്. അതിനാല്‍ തേങ്ങയും പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

Advertisment