Advertisment

കുപ്പികളിലാണോ വെള്ളം കുടിക്കുന്നത്. അറിയണം ഇവയൊക്കെ ...

New Update

ദിവസവും 1.5 മുതല്‍ 2 ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നതാണ് ഡോക്ടര്‍ന്മാരുടെ നിര്‍ദേശമെങ്കിലും ശുദ്ധമായ വെള്ളം കുടിച്ചാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. വെള്ളം കുടിക്കുന്ന കുപ്പിയിലും ജാഗ്രതയുണ്ടാകണം.

Advertisment

publive-image

കുപ്പിയില്‍ വെള്ളം കുടിച്ചാല്‍ മാത്രം പോര കുപ്പിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഈ വില്ലനെ കൂടി തിരിച്ചറിയണം. ദിവസവും വെള്ളം കുടിച്ചതിന് ശേഷം അതേ കുപ്പിയില്‍ വീണ്ടും വെള്ളം നിറയ്ക്കാറാണോ പതിവ്, എങ്കില്‍ വലിയ അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമല്ല അപകടകാരികള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗ്ലാസ് കുപ്പികളും വില്ലന്മാരാണ്. ദിവസവും വെള്ളം കുപ്പികള്‍ കഴുകി അണു വിമുക്തമാക്കുന്നത് വെള്ളം കുടിക്കുന്നു പോലെ തന്നെ പ്രധാന്യമുള്ള കാര്യമാണ്.

ഇത്തരം കുപ്പികളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതു കൊണ്ട് രോഗാണുക്കള്‍ വളരുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

കുപ്പികള്‍ കഴുകാന്‍ മാത്രമായി ഉപയോഗിക്കുന്ന ബ്രഷ്, ടൂത്ത് ബ്രഷ്, ഉപയോഗിച്ച് കുപ്പിയുടെ ഉള്ളില്‍ വൃത്തിയായി കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വെക്കാവുന്നതാണ്.

Advertisment