follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

മുടിവളരാനും കഷണ്ടിയ്ക്കും നര മാറാനും സവാള

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 20/12/2016

വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉത്തമമായ ഒരു മരുന്നാണ് സവാള. മുടിവളര്‍ച്ചയ്ക്കും കഷണ്ടിയ്ക്കും മുടിനര മാറാനുമുള്ള നല്ലൊരു വഴിയാണ് സവാള. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്.

നിരവധി ആരോഗ്യഗുണങ്ങള്‍ സവാളയ്ക്കുണ്ട്. ചുമ, പനി, കുട്ടികളിലെ വയറുവേദന, ഛര്‍ദ്ദി, തുടങ്ങി പല രോഗങ്ങള്‍ക്കും സവാള ഒരു ഉത്തമ പ്രതിവിധിയാണ്.



സവാളയുടെ തൊലി കളഞ്ഞ് നടുവിലൂടെ മുറിച്ച് ഇതില്‍ ബ്രൗണ്‍ നിറത്തിലെ പഞ്ചസാരയിട്ടു 10 മിനിററു വയക്കുക. ഇടയ്ക്കിടെ ഇതു കഴിച്ചാല്‍ ചുമ മാറിക്കിട്ടും. സവാള കനം കുറച്ചു വട്ടത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ മുക്കുക. ഇതുകൊണ്ട് കാലിനടിയില്‍ മസാജ് ചെയ്യുന്നത് പനി മാറാന്‍ സഹായിക്കും.

പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുക. ഒരു സവാളയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. പെപ്പര്‍മിന്റ് ടീ അല്‍പം തണുത്ത ശേഷം ഇതില്‍ നിന്നും 2 ടീസ്പൂണ്‍ എടുത്ത് ഇതില്‍ 2 ടീസ്പൂണ്‍ സവാളനീരു ചേര്‍ത്തിളക്കണം. ഇത് 10 മിനിറ്റ് ഇടവിട്ട സമയത്തു കുടിയ്ക്കുന്നത് ഛര്‍ദി കുറയാന്‍ സഹായിക്കും. സവാള തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും.

സവാള അരച്ചതും വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു പേസ്റ്റുണ്ടാക്കുക ഇത് നെഞ്ചില്‍ പുരട്ടുന്നത് നെഞ്ചിലെ കഫക്കെട്ടു നീങ്ങാന്‍ നല്ലതാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+