follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

നല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക കഴിക്കാം..

ഹെല്‍ത്ത് ഡസ്ക് » Posted : 04/01/2017

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും ധാരാളമായുണ്ടാകുന്ന ഒരു ഫലമാണ് പേരയ്ക്ക. ഇത് പല വിധ രോഗങ്ങള്‍ക്കും ഒരു നല്ല മരുന്നാണ്. ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും പേരയ്ക്ക നല്ലതാണ്. സൌന്ദര്യവര്‍ധനവിനും പേരയ്ക്ക നല്ലതാണ്. പേരയ്ക്കയുടെ കൂടുതല്‍ ഗുണങ്ങള്‍ അറിയാം:

ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഉത്തമമാണ് പേരയ്ക്ക. ഇതു നിങ്ങളുടെ രക്തസമ്മർദത്തെ ക്രമീകരിക്കുന്നു. ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും എച്ച് ഡിഎൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദ്രോഗികൾ പേരയ്ക്ക കഴിക്കേണ്ടത് അത്യാവശ്യമാണ്.പ്രമേഹരോഗികൾക്കും പേരയ്ക്ക നല്ലതു തന്നെ. അധികം പഴുക്കുന്നതിനു മുൻപേ കഴിക്കാം. കഴിക്കാൻ മാത്രമല്ല മുഖത്ത് അരച്ചു പുരട്ടാനും നല്ലതാണ് പേരയ്ക്കയുടെ ചാറ്. ഇത് നിങ്ങളുടെ ത്വക്കിന് തിളക്കം സമ്മാനിക്കുന്നു.

ഇതിൽ ധാരളമായടങ്ങിയ മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് കരുത്തുനൽകുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ഇതു നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പേരയ്ക്ക അർബുദ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനും പേരയ്ക്ക ഔഷധമാണ്.

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+