follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

മനുഷ്യശരീരത്തില്‍ പുതിയ ഒരു അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി

ഇന്‍റര്‍നാഷണല്‍ ഡസ്ക് » Posted : 05/01/2017

ലണ്ടന്‍: മനുഷ്യശരീരത്തില്‍ ഇതുവരെ കണ്ടെത്താതിരുന്ന പുതിയ ഒരു അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. "മെസെന്ററി" ( Mesentery ) എന്നാണു പുതിയ അവയവത്തിനു പേരു നൽകിയിരുന്നത്.

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി. ഇതിന്റെ ഘടനയുയും രൂപത്തെയും കുറിച്ചു ശാസ്ത്രലോകത്തിനു വ്യക്തമായ ധാരണ ലഭിച്ചു. ഇനി ശരീരത്തിൽ ഇതിന്റെ ധർമം എന്തെന്നാണ് അറിയേണ്ടത്. അതേക്കുറിച്ചു പഠനം നടക്കുകയാണ്.



ഇതിന്റെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ കോഫി പറഞ്ഞു. ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്.

ഇരട്ട കവചമുള്ള ഈ അവയവം ആമാശയ ക്യാവിറ്റിയോടു ചേർന്നാണു കാണപ്പെടുന്നത്. ആമാശയ ഭിത്തിയോട് കുടൽ ചേരുന്നത് ഈ അവയവത്തിന്റെ സ്ഥാനത്തുനിന്നാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+